ഇരിങ്ങാലക്കുട: കാലവര്‍ഷം ആരംഭിച്ചതോടെ പടിയൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പടിയൂര്‍ പഞ്ചായത്തില്‍ ഏഴാംവാര്ഡില് താമസിക്കുന്ന കാവല്ലൂര്‍ പ്രകാശന്റെ ഭാര്യ ജലജയുടെ വീടിനോടുചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
അടുക്കളകിണറായതിനാല് വീടിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ ഉടന്‍തന്നെ കിണര്‍മൂടി. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്റെ പിറകുവശത്തെ മതിലിന്റെ ഒരു ഭാഗം അടര്‍ന്നുവീണു.